Monday, July 9, 2012

മധ്യാഹ്നസൂര്യനിലെ മഞ്ഞുതുള്ളി




പ്രവാസ ജീവിതത്തിലെ വെറുപ്പുളവാക്കുന്ന നിമിഷങ്ങളില്‍ നിന്ന് നാട്ടിലേക്കു തിരിക്കുമ്പോള്‍ മനസ്സിനു ഏറ്റവും ഉന്മേഷവും സന്തോഷം നല്‍കിയത്  സഹോദരങ്ങള്‍ക്ക് ഒപ്പം പോകനിരിക്കുന്ന ഉല്ലാസയാത്രയായിരുന്നു.അത് കാലങ്ങളായി പതിവുള്ളതാണ്,വെറും നേരമ്പോക്കിനു വേണ്ടി മാത്രമുള്ളതായിരുന്നില്ല ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് ഇടയില്‍ ഈ സ്നേഹവും ഒത്തൊരുമയും എന്നും നിലനിന്നു കാണണം എന്ന് ഏതൊരാളെക്കാളും ആഗ്രഹിക്കുകയും ഞങ്ങളെ തനിച്ചാക്കി പോവുകയും ചെയ്ത ചേട്ടായിയുടെ ഒരു ഓര്‍മ പുതുക്കല്‍ കൂടി ആയിരുന്നു,അതിനാല്‍ തന്നെ അങ്ങേയറ്റം രസകരവും ആനന്ദപ്രദവും ആക്കാന്‍ ഏവരും വളരെയധികം ശ്രദ്ധിച്ചിരുന്നു.
 മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ഇപ്രാവശ്യം നേരിട്ട ഏക ബുദ്ധിമുട്ട് എല്ലാവരെയും ഒന്നിപ്പിക്കുക എന്നുള്ളത് തന്നെ ആയിരുന്നു,ഭൂമിയുടെ വിവിധ കോണുകളില്‍ കിടക്കുന്നവരെ ഒന്നിപ്പിക്കുക എളുപ്പമാവില്ലല്ലോ?നിര്‍ഭാഗ്യവശാല്‍ ഇത്തവണ ആ ഹതഭാഗ്യം ചെന്ന് ചേര്‍ന്നത്‌ ഞങ്ങളുടെ സ്വന്തം സായിപ്പിനും ദിനേശനും ആയിരുന്നു..........................
എല്ലാത്തിനും ഒടുവില്‍ സംപൂച്യരായ സഹോദരങ്ങളെയും ഒരുമിപ്പിച്ചു അല്‍പം ഭയത്തോടെ 1933 ബ്രിട്ടീഷ്‌കാര്‍ സമ്മാനിച്ച ഇരിട്ടി ഇരുമ്പ് പാലവും കടന്ന് പെരവൂരിന്‍റെ മണ്ണിലൂടെ പ്രകൃതിയുടെ ഈറ്റില്ലമായ വയനാട്ടിലേക്ക്‌ ഞങ്ങള്‍ യാത്ര തിരിച്ചു,ബാവലി പുഴയുടെ തീരത്തുള്ള കൊട്ടിയൂര്‍ അമ്പല മുറ്റത്ത്‌ എത്തിയപോള്‍ മാത്രമാണ് “ദക്ഷിണകാശി” എന്നറിയപെടുന്ന ഉത്തരമലബാറിലെ അതിപുരാതനമായ ഈ ശിവ ക്ഷേത്രത്തില്‍  വൈശാഖമഹോല്‍സവം ആരംഭിച്ച വിവരം അറിഞ്ഞത് ജനലക്ഷങ്ങള്‍ ഒഴുകി എത്തുന്ന ഉത്സവത്തില്‍ ഓട ചീകി ഉണ്ടാകുന്ന ഓടാപൂ പ്രധാന കാഴ്ചയാണ് വഴിയോര കടകളില്‍ ഇട തൂങ്ങിയുള്ള അവയുടെ കിടപ്പ് കണ്ണിനു കൌതുകമേകി,മുന്‍കൂട്ടി നിശ്ചയിക്കാത്തത് മൂലംവും കൂടെ ചേരാനുള്ള ഒരു ഭൈരവന്‍ വയനാട്ടിലെ കാത്തിരികുന്നത് കൊണ്ടും അധികം സമയം അവിടെ ചിലവഴിക്കാന്‍ സാധിച്ചില്ല
 കണ്ണുരിന്‍റെയും വയനാടിന്‍റെയും അതിര്‍ത്തിയില്‍ ഉള്ള പാല്‍ച്ചുരം ആയിരുന്നു അടുത്ത ലക്ഷ്യം ,കൂട്ടത്തിലുള്ള ഇളയ ഭൈരവനെ ഡ്രൈവിംഗ് ജോലി ഏല്‍പ്പിച്ചു പ്രായത്തില്‍ കവിയാത്ത തെമ്മാടിത്തരവും കുസൃതിത്തരവും ഒക്കെ ആയി യാത്ര തുടര്‍ന്നു,ഈ സമയം ജനങ്ങളുടെ കുടിവെള്ള (ജോലി) സംബന്ധമായ കാര്യത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ക്ക് മുന്‍പേ പഴശ്ശിയുടെ മണ്ണില്‍ എത്തിയ ചേട്ടന്‍ പുള്ളിയുടെ വിളി ഓരോരുത്തരുടെയും മൊബൈലില്‍ മാറിമാറി വന്നുകൊണ്ടിരുന്നു,
എന്നിരുന്നാലും പാല്‍ച്ചുരത്തില്‍ നിന്നുമുള്ള പ്രകൃതിരമണീയമായ കാഴ്ചകള്‍ കുറച്ചു സമയം അവിടെ ചിലവഴിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി,പ്രഥമ ദൃഷ്ടിയില്‍ തന്നെ ഏതൊരുവനും പാല്‍ച്ചുരത്തിനു ആ പേര് വന്നത് എങ്ങനെ എന്ന് മനസിലാക്കാന്‍ സാധിക്കും മണ്‍സൂണിന്‍റെ  തുടക്കത്തില്‍ തന്നെ നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന ആ വെള്ളച്ചാട്ടം അവിസ്മരണീയമാണ്, പലവട്ടം കണ്ടതാണെങ്കില്‍ തന്നെയും മതിവരനാവാത്തത് ആയിരുന്നു ആ കാഴ്ചകള്‍ ,ചുരത്തിലെ ആദ്യത്തെ കൊടും വളവിലുള്ള കപ്പേളയില്‍ കയറി പ്രാര്‍ത്ഥിക്കാനും മറന്നില്ല , ഒരു വശത്ത് ചെങ്കുത്തായ കൊക്കയും മറുവശത് നിരനിരയായ പാറകൂട്ടങ്ങളുമുള്ള പാലച്ചുരത്തിനെ ചുറ്റിപറ്റി ഉള്ള സാഹസ്യ കഥകളും ,കെട്ടുകഥകളും അറിയാവുന്ന രീതിയില്‍ ഓരോരുത്തരും വര്‍ണിച്ചുകൊണ്ടിരുന്നു,
പാല്‍ച്ചുരം കയറി ചെന്നെത്തുക പ്രകൃതി സൌന്ദര്യം വാരി വിതറി ഇടതൂകി നില്‍കുന്ന തേയില തോട്ടത്തിന്‍റെ നടുവിലേക്കാണ് ബോയ്സ് ടൌണ്‍......, ഗ്ലെന്‍ ലെവന്‍ കമ്പനിയുടെ കൈവശമുള്ള ആ തേയില തോട്ടത്തില്‍ കയറരുത് എന്ന ബോര്‍ഡ്‌ കണ്ടതും അവിടെ കയറി ഫോട്ടോ എടുത്തിട്ടേ ഇനി മുന്‍പോട്ട്‌ ഉള്ളു എന്ന് നിശ്ചയിച്ചു ,അത് നാല്‍വര്‍സംഘം നല്ലവണ്ണം മുതലാക്കുകയും ചെയ്തു ,നേരം സന്ധ്യയോട് അടുകുന്നത് അധികം സമയം അവിടെ ചിലവഴിക്കുന്നതില്‍ നിന്നും വിലക്കി,
പഴശ്ശിയുടെ തട്ടകമായ മാനന്തവാടി ആയിരുന്നു അടുത്ത ലക്ഷ്യം,ധീര ശൂരപരാക്രമി ആയ പഴശ്ശി തമ്പുരാന്‍ വിശ്രം കൊള്ളുന്ന സ്ഥലം,പഴശ്ശിയുടെ ശവകുടീരം തന്നെ ആയിരുന്നു അവിടുത്തെ പ്രധാന ആകര്‍ഷണവും , നിരവധി  വീരകഥകള്‍ പറയാനുണ്ടായിരുന്നു മാനന്തവാടിക്ക്, സമയക്രമത്തില്‍ ഉണ്ടായ പാളിച്ചമൂലം അതും തിരസ്കരിച്ചു ,ഞങ്ങളെയും കാത്ത് കല്‍പറ്റയില്‍ നില്‍ക്കുന്ന ജേഷ്ടന്‍ ഭൈരവന്‍റെ  അടുക്കലേക്ക് തിരിച്ചു ,വഴിമധ്യേ അദ്ദേഹത്തില്‍നിന്നും ഞങ്ങളില്‍ ഒരാള്‍ക്ക് ലഭിച്ച വിളി മാനന്തവാടിക്കും കല്‍പറ്റയക്കും ഇടയിലുള്ള കമ്പി വേലി കെട്ടി തിരച്ച തേക്കിന്‍ കാടുകളില്‍ കുറച്ചു സമയം ചിലവഴിക്കാന്‍ ഞങ്ങളെ അനുവദിച്ചു.

പറഞ്ഞതിലും 1 മണിക്കൂര്‍ താമസിച്ചേ ഭൈരവന്‍ അവിടെത്തൂ ,എന്തയാലും കൂട്ടത്തിലെ കാരണവരായ അദ്ധേഹത്തിന് അത്യുഗ്രമായ ഒരു സീകരണം നല്‍കാനുള്ള പരുപാടി ആസൂത്രണം ചെയ്യുകയും അദ്ദേഹം വരുന്നതിനു മുന്‍പ് കല്‍പറ്റയുടെ മാറില്‍ കാല്‍കുത്തിയ ഞങ്ങള്‍ അതിമനോഹരമായി അത് നടപ്പിലാക്കുകയും ചെയ്തു



യാത്രയുടെ ഓരോ നിമിഷത്തിലും ഞങ്ങളുടെ കൂടെ ഇല്ലാതിരുന്ന സഹോദരരുടെ അഭാവം വളരെ അധികം അറിഞ്ഞിരുന്നു ,ഓരോരുത്തരുടെയും വില നന്നായി മനസ്സിലാവുകയും ചെയ്തു അത് ഏറ്റവും അനുഭവപ്പെട്ടത് കല്‍പറ്റയിലെ നിന്നുമാണ്,ഞങ്ങളുടെ എല്ലാ യാത്രയിലും രസകരമായ ഒരു രംഗം ആവിഷ്കരിക്കാന്‍ എല്ലാവരും ശ്രമിക്കുനത് പതിവായിരുന്നു പലപ്പോഴും അത് കയ്യാങ്കളിയുടെ വക്കത്തോളം എത്തുകയും ചെയ്തിരുന്നു @##$#$%%%^%%$#@@@

എല്ലാ സ്ഥലങ്ങളും ഓടിനടന്നു കാണുക എന്നതിലുപരി ഒരു ഒത്തുചേരല്‍ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം എന്നതിനാല്‍ ഏറിയ പങ്കും ഒരുമിച്ചു രസകരമാക്കാന്‍ സമയം കണ്ടെത്തി ,മഴക്കാലത്തിന്‍റെ വരവും കാത്തിരിക്കുന്ന ഈ കൊടും ചൂടിലും രാത്രിയുടെ യാമങ്ങളിലെ  തണുത്ത കുളിര്‍കാറ്റു ഏറ്റു കല്‍പറ്റയിലെ ഒരു ഹോട്ടല്‍ മുറിക്കുള്ളില്‍ ജനലുകളും മറ്റും തുറന്നിട്ട്‌ ഏറെ വൈകിഉറങ്ങിയ ഒരു രാത്രി വയനാട് കേരളത്തിലെ വന്യജീവികളുടെ മാത്രമല്ല കൊതുകളുടെയും ആവാസവ്യവസ്ഥക്ക് അനുയോജ്യമാണ് എന്ന് മനസിലാക്കി തന്നു .....



അതിരാവിലെ പ്രകൃതി പുഞ്ചിരിതൂകി നില്‍ക്കുന്ന വയനാടന്‍ കാടുകളുടെ മദ്ധ്യേ നീങ്ങുന്ന മുത്തങ്ങ ഗുണ്ടെല്‍പ്പേട്ട് വഴിയെ വന്യജീകളുടെ ഇടയിലൂടെ ഒരു സവാരി അത് അത്യന്തം ആനന്ദപ്രദം ആയിരുന്നു ,രാത്രികാല യാത്ര നിരോധിത മേഖല ആയിരുന്നതിനാല്‍ വന്യജീവികള്‍ക്ക് നിര്‍ഭയം രാത്രിയില്‍ സഞ്ചരിക്കാന്‍ സാധിക്കുമായിരുന്നു  വെയിലിനു ചൂടേറുമ്പോള്‍ മാത്രമേ അവ ഉള്‍കാടുകളിലേക്ക് തിരികെ പോകുമായിരുന്നൊള്ളു, വേഗത കുറച്ചു ഈ കാഴ്ചകളും കണ്ട് ഇളം വെയിലേറ്റുള്ള യാത്രയില്‍ പ്രവാസ ജീവിതത്തിലെ മുരടിപ്പുകള്‍ അകന്നു പോകുന്നതായി തോന്നി.........
എനിക്കേറ്റവും പ്രിയപ്പെട്ട പ്രകൃതിയുടെ കാതിനിമ്പമേകുന്ന ശബ്ദങ്ങള്‍ ശ്രെവിക്കുമ്പോള്‍ മനസ്സിലുണ്ടായ സംതൃപ്തി പറഞ്ഞറിയിക്കാന്‍ കഴിയുന്നത് ആയിരുന്നില്ല .കൂട്ടം കൂട്ടമായി നടക്കുന്ന മാന്‍പേടകള്‍ ,കാട്ടുകോഴികള്‍ ,ആനകുട്ടങ്ങള്‍ എല്ലാത്തിലും ഉപരി മരങ്ങള്‍ക്കിടയിലൂടെ പതിക്കുന്ന ഇളം വെയില്‍ എല്ലാം കൂടി ആകെ രസിപ്പിച്ചു.
അസാധ്യം എന്നൊരു വാക്ക് ഞങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപെടുന്നത് ആയിരുനില്ല അതിനാല്‍ തന്നെ വഴിയരികിലുള്ള ആനകൂട്ടത്തിന്റെ മുന്‍പില്‍ 
നിന്നും ഫോട്ടോ എടുക്കാം എന്നൊരു ആശയം തോന്നി ,ഒരു പരിധി വരെ വിജയകരം ആയിരുന്നെങ്കിലും കൂട്ടത്തിലുള്ള ഒരു കുട്ടിയാനയെ സംരക്ഷിക്കാന്‍ എന്നോണം ഒരു കൊമ്പന്‍ ഞങ്ങള്‍ക്ക് നേരെ ചിന്നം വിളിച്ചു പാഞ്ഞെത്തിയത് തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത് 
ചോര്‍ന്നുപോയ വീര്യം വേണ്ടെടുക്കാന്‍ മുത്തങ്ങ വനാതിര്‍ത്തിയിലുള്ള ചായകടയിലെ പുട്ടിനും കടലക്കും കഴിഞ്ഞു എന്ന് നിസംശയം പറയാം.
അടുത്തതായി ചെന്നെത്തിയത് കാന്തന്‍പാറ വെള്ളച്ചാട്ടത്തില്‍ ആയിരുന്നു നിരവധി വിദേശികളും വടക്കേ ഇന്ത്യകാരും പ്രകൃതിയുടെ വികൃതികള്‍ ആസ്വദിക്കാന്‍ അവിടെയെത്തിയിരുന്നു ഗള്‍ഫില്‍ നിന്നെത്തിയ ഒരു അറബി കുടുംബത്തെ കണ്ടപ്പോള്‍ തെല്ല് അഹങ്കാരത്തോടെ “കണ്ണ് തുറന്നു കണ്ടോളു എന്‍റെ നാട്” എന്ന മട്ടില്‍ ഞങ്ങള്‍ അവരെ കടന്നുപോയി പോയി പച്ചപ്പ് കേട്ടറിവ് മാത്രമുള്ള അവര്‍ക്ക് ഇതു ശരിക്കും പറുദീസ തന്നെയായിരിക്കും.

50 മീറ്ററോളം ഉയരത്തില്‍ നിന്നും നിറഞ്ഞു തുള്ളിച്ചാടുന്ന വെള്ളച്ചാട്ടത്തിന്റെ കീഴില്‍ നിവര്‍ന്നുനിന്നും ,പരന്ന ജലാശയത്തില്‍ നീന്തി കുളിച്ചു കുറെ സമയം ചിലവഴിച്ചു ,സൂര്യന്‍റെ ചൂടും വിശപ്പിന്‍റെ ആധിക്യവും കൂടി കൂടി വന്നു മേപ്പാടി ടൌണില്‍ നിന്നും കഴിച്ച ഉച്ച ഭക്ഷണം ഏവരിലും വലിയ സംതൃപ്തി നേടികൊടുത്തു.
അടുത്ത ലക്ഷ്യം സമുദ്രനിരപ്പില്‍നിന്ന് 2100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെമ്പ്ര പീക്ക്‌ ആയിരുന്നു 800 ഏക്കര്‍ തേയിലത്തോട്ടത്തില്‍ കൂടി സഞ്ചരിച്ചുവേണം കൊടുമുടിക്ക് അടിഭാഗത്ത്‌ എത്താന്‍ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ കയ്യില്‍ ആണ് ഇപ്പോള്‍ ആ തോട്ടം ഉള്ളത് എന്നറിഞ്ഞപ്പോള്‍  പച്ച പരവതാനി പോലെ നിവര്‍ന്നു കിടക്കുന്ന തേയിലതോട്ടത്തിന്റ നിറം കണ്ടപ്പോള്‍ അത് ശരിയാരിക്കും എന്ന് ഞങ്ങള്‍ ഏവരും ഒരുമിച്ചു പറഞ്ഞു.
ഒരു പര്‍വ്വതാരോഹകര്‍ക്ക് വേണ്ട ആരോഗ്യവും ,സമയവും ഞങ്ങളില്‍ പലര്‍ക്കും ഇല്ല എന്ന മനോവിശ്വസം ചെമ്പ്ര പീക്ക്‌ എന്ന ആശയത്തില്‍ നിന്ന്  ഞങളെ പിന്തിരിപ്പിച്ചു ,അടുത്ത തവണ കീഴടക്കാം എന്ന വിശ്വാസത്തോടെ  സമയം എന്ന തോല്‍വിക്കു മുന്‍പില്‍ മുട്ടുമടക്കി മധ്യാഹ്നസൂര്യനില്‍ നിന്നും ഇറ്റു വീണ മഞ്ഞുതുള്ളി നുകര്‍ന്ന സംതൃപ്തിയോടെ വയനാടിനോട് ഞങ്ങള്‍ യാത്ര പറഞ്ഞു............................................




mullonkan........................












10 comments:

  1. മധ്യാനസൂര്യനിലെ മഞ്ഞുതുള്ളി... ethinte artham onnu paranju thannal valiya upakaram..!!

    ReplyDelete
    Replies
    1. ഇവിടെ മേലെ ദയാരഹിയായി ജ്വലിക്കുന്ന സൂര്യന്‍ ചുട്ടു പഴുത്ത് കത്തിജ്വലിച്ച് കഠിനമായ ചൂടില്‍ പൊതിഞ്ഞ പകല്‍ ........നാട്ടില്‍ മണ്‍സൂണിന്റെ വരവോടെ പച്ചച്ച് തളിര്‍ത്തു നില്‍ക്കുന്ന പ്രകൃതിരമണീയമായ കാഴ്ച ,പെട്ടന്ന് നാട്ടില്‍ ചെല്ലുന്ന ഏതൊരാള്‍ക്കും ഈ ഒരു അവസ്ഥയാവും തോന്നുക മനസ്സിലായോ സായിപ്പേ........

      Delete
  2. Keep it up dear...very nice presentation..

    ReplyDelete
  3. Nice Thoma... nice.. am proud of you...

    ReplyDelete
  4. we really miss you both cheattai

    ReplyDelete
  5. naatile kaaryam mindipovaruth ennu paranjaaal kelkilla... veruthe enthinadey enne ingane vishamipikunath????

    Enthayalum sangathi polichu..... Santhosh George Kulangarayku oru paara aavumo Mullonkan???

    ReplyDelete
    Replies
    1. ethokke alle avasanam kanu ente doodu,

      paaraye kurichu mathram parayalle

      Delete
  6. Sharon, very nice presentation..

    ReplyDelete