Saturday, September 3, 2022

മകൾക്കായി

 ഇത് എന്റെ മകളുടെ മുറി! *ഇനി ഞാൻ പറയാൻ പോകുന്നത് നിങ്ങളുടെ    മകളുടെ മുറിയെ കുറിച്ചാണ് *.


നിങ്ങൾക്ക് ഒരു മകൾ ഉണ്ടാകുന്നു. 

ആദ്യം അമ്മയുടെ ചാരത്ത് കിടക്കുന്നു.

പിന്നെ തൊട്ടിലിൽ


വീണ്ടും അച്ഛന്റെയും അമ്മയുടെയും ഒപ്പം കട്ടിലിലേക്ക് .

വളർന്നു വരുമ്പോൾ അവൾ മറ്റൊരു മുറിയിൽ തനിയെ കിടക്കുന്നു .


ആ മുറി അവളുടെ മാത്രം സ്വകാര്യ സ്‌പേസ് ആണ് .

രാത്രികളിൽ  മകൾ ഉറങ്ങിയോ ലൈറ്റ് അണച്ചോ എന്നു പതുക്കെ എത്തി നോക്കുന്ന അമ്മ .


ശരിക്കും പുതച്ചു കിടന്നാലും പുതപ്പ് ഒന്നു അനക്കി ഇട്ടിട്ട് പോകുന്ന അച്ഛൻ .


അവൾ ഉറങ്ങുക ആണ് എങ്കിലും 

അച്ഛനും അമ്മയും ചെയ്യുന്നത് ഒക്കെ അവൾ ആത്മാവിൽ അറിയുന്നുണ്ട് .

നിങ്ങളുടെ ആ കരുതലുകൾ 

ആ മുറിക്കുള്ളിലെ സുരക്ഷ അവൾ ആസ്വദിക്കുന്നുണ്ട്.


മുറിക്ക് പുറത്തു  മാതാപിതാക്കൾ ,സഹോദരങ്ങൾ ഇവർ ഉണ്ട് .

അവരുടെ കരുതലിന്റെ കാവൽ തനിക്ക് ഉണ്ട് എന്ന ആത്മവിശ്വാസം 

മകൾക്കുണ്ട് .


ആ മുറി അവളുടേത് ആണ് .

ഈ ലോകത്തു അവൾക്ക് ഏറ്റവും സുരക്ഷിതമായ ഇടം .

അവളുടെ സ്വപ്നങ്ങൾ പൂക്കുന്ന ഇടം 

അവളുടെ ദുഃഖങ്ങൾ ,ആരും അറിയാതെ ഒരു തലയിണയിൽ കെട്ടിപ്പിടിച്ചു വിതുമ്പി കരയാൻ ഒരു ഇടം ....


സന്തോഷത്തിന്റെ , സുരക്ഷിതത്തിന്റെ 

,ലാളനയുടെ , സ്വപ്നങ്ങളുടെ  ആ ഇടത്ത്  അവൾ ബാല്യവും കൗമാരവും  യൗവനത്തിന്റെ ഒരു ഭാഗവും ചിലവാക്കിയ ആ മുറിയിൽ നിന്ന് അവളെ ഒഴിപ്പിച്ചു മറ്റേതോ അപരിചിതമായ  ചുറ്റുപാടുകളിലേക്ക് 

നിങ്ങൾ അയക്കുന്ന പ്രക്രിയ ആണ് കല്യാണം .


ഉള്ള സ്വത്തിന്റെ ഓഹരിയോ അതിലും കൂടുതലോ കൊടുത്തു നിങ്ങൾ അവളെ 

അവളുടെ മുറിയിൽ/അവളുടെ ലോകത്തു നിന്നു പുറത്താക്കുന്നു .

ഒരു ചെറിയ തൈ പറിച്ചു നടുന്ന പോലെ .

പുതിയ വീട് /സാഹചര്യങ്ങൾ അനുകൂലം എങ്കിൽ അവൾ പുതിയ പരിസ്ഥിതിയിൽ  സന്തോഷവതിയാകും.

അല്ല പുതിയ സാഹചര്യത്തിൽ ഒത്തു പോകാൻ പറ്റില്ല എങ്കിൽ...???


വിവാഹം കഴിഞ്ഞു മകൾ ഇറങ്ങുമ്പോൾ നിങ്ങൾ ഒന്നു പറയണം ..

"" നിന്റെ മുറി എന്നും നിനക്ക് ഉള്ളതാണ് ,മിനിമം ഞങ്ങളുടെ മരണം വരെ.

പുതിയ സാഹചര്യത്തിൽ നിനക്ക്  ഒത്തു പോകാൻ പറ്റാതെ വന്നാൽ .നിനക്ക് മുന്നിൽ നിന്റെ മുറിയുടെ വാതിൽ  തുറന്നാണ് കിടക്കുന്നത് 

എന്ന്.💞


ഇനി ഒരു സംഭവ കഥ 


ഡോക്ടർ ബാബുപോളിന്റെ എഴുത്തുകളിൽ എവിടെയോ വായിച്ചത് ആണ് 

അദ്ദേഹത്തിന്റെ മകൾ ഏതോ പരീക്ഷക്ക്  കാര്യമായ മാർക്ക് ഒന്നും വാങ്ങാതെ വീട്ടിൽ വന്നു .

സമയം സന്ധ്യ ആയി ,രാത്രി ആയി ,അത്താഴം കഴിഞ്ഞു .


അച്ഛനും മകളും തമ്മിൽ  മിണ്ടിയിട്ടില്ല 

അങ്ങിനെ രാത്രി അദ്ദേഹം അദ്ദേഹത്തിന്റെ വായന / എഴുത്തു മുറിയിൽ ഇരിക്കുന്നു .

മകൾക്ക് മാർക്ക് കുറഞ്ഞ   വിവരം അദ്ദേഹത്തെ ഭാര്യ അറിയിച്ചിരുന്നു .


മകൾ അദ്ദേഹത്തിന്റെ അടുത്തു ചെന്നു .

മകൾ ഉള്ളിൽ ഉള്ള ഉത്ക്കണ്ഠ യും സങ്കടത്തോടും കൂടി മാർക്ക് കുറഞ്ഞ കാര്യം പറയാൻ തുടങ്ങി .


പറഞ്ഞു മുഴുമിക്കാൻ അദ്ദേഹം സമ്മതിച്ചില്ല 

അതിനു മുൻപ് മകളെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് അദ്ദേഹം പറഞ്ഞു 

"മാർക്ക് കുറയുകയോ അബദ്ധങ്ങൾ സംഭവിക്കുകയോ ചെയ്യും .

അതുകൊണ്ട് നീ എന്റെ മകൾ അല്ലാതെ ആവുന്നില്ല ,എന്റെ വാത്സല്യം കുറയുകയും ഇല്ല ""


ഇനി ഒരു വെറും കഥ 

ഒരിടത്ത് ഒരു വിധവ ആയ സ്ത്രീ ഉണ്ടായിരുന്നു .

അവർക്ക് ഒരു മകളും.

മകൾക്ക് വിവാഹപ്രായം  ആയി 

വിവാഹവും കഴിഞ്ഞു .


വരന്റെ വീട്ടിലേക്ക് പുറപ്പെടും മുൻപ് അമ്മ മകൾക്ക് ഒരു സീൽ ചെയ്‌ത ചെറിയ കവർ കൊടുത്തു .

എന്നിട്ട് പറഞ്ഞു " ഭർതൃ വീട്ടിൽ ഇനി നിൽക്കാൻ വയ്യ എന്നൊരിക്കൽ തോന്നിയാൽ മാത്രം ,നീ ഈ കവർ തുറന്നു നോക്കുക .""


ഭർതൃവീട്ടിൽ  സന്തോഷകരമായ ജീവിതം ആയത് കൊണ്ട്  മകൾക്ക് കവർ തുറക്കേണ്ടി വന്നില്ല .


വർഷങ്ങൾക്ക് ശേഷം അമ്മ  മരണാസന്ന ആയി കിടക്കുമ്പോൾ ,

മകളോട് ആ കത്തു /കവർ തുറക്കാൻ പറഞ്ഞു .


തുറന്നപ്പോൾ  ഒരു തുണ്ട് കടലാസും ഏതാനും നോട്ടുകളും പുറത്തു വന്നു 

തുണ്ട് കടലാസ്സിൽ 

എഴുതിയിരുന്നത് .

"" നിനക്കു നിന്റെ വീട്ടിലെക്ക് വരാൻ ഉള്ള ടാക്സികൂലി ഇതിലുണ്ട് "


 നിങ്ങൾ അവളുടെ /മകളുടെ  മുറിയുടെ വാതിൽ അവൾക്ക് മുൻപിൽ കൊട്ടിയടക്കാതിരിക്കുക.

അതു തുറന്നു കിടക്കട്ടെ ..

ആശകളുടെ ,പ്രതീക്ഷയുടെ ,സുരക്ഷിത

 ത്തിന്റെ ഒരു മുറി /ഒരു ലോകം അവൾക്ക് വേണ്ടി നിങ്ങൾ എന്നും  സൂക്ഷിക്കുന്നുണ്ട്  എന്ന ചിന്ത അവൾക്ക് ഉണ്ടാവട്ടെ .

കടപ്പാട്:

ദേശീയ വനിതാ കമ്മീഷൻ, ഡൽഹി ☝️


വിസ്മയമാരും ഉത്രമാരും ഉണ്ടാകാതിരിക്കണമെങ്കിൽ ഓരോ അച്ഛനും അമ്മയും ഇതറിഞ്ഞിരിക്കണം.



Tuesday, October 8, 2013

LOVE


LOVE AND LOVE ONLY


സ്നേഹത്തെ കുറിച്ച് പലരും പല വ്യാഖ്യാനങ്ങളും നിര്‍വചിച്ചിട്ടുണ്ട് അവയെല്ലാം നമ്മള്‍ കേട്ടു തഴമ്പിച്ചതുമാണ് ,എന്നിരുന്നാലും അടുത്തിടെ ഒരു സുഹ്രത്ത് നടത്തിയ പ്രഭാഷണത്തില്‍ നിന്നും കടമെടുത്ത ഏതാനം ചില വാക്കുകള്‍ ഇവിടെ കുറിക്കുന്നു ആര്‍ക്കെങ്കിലും ഇതില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രയോജനം ലഭിച്ചാല്‍ ഉപകാരമയിരിക്കുമല്ലോ

 “പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരുപോലെ മനസിലാകാത്ത ഒരു വിഷയം ഉണ്ടെങ്കില്‍ അത് സ്നേഹമാണ്. സ്നേഹമെന്താണ് എന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും അറിയാം,പക്ഷെ അത് വിശദീകരിക്കാനും പ്രകടിപ്പിക്കാനും വളരെ കുറച്ചു പേര്‍ക്കെ അറിയൂ, അതിനു കാരണം നിങ്ങളുടെ കയ്യില്‍ ധാരാളം സ്നേഹങ്ങളുണ്ട് എന്നതാണ് . 
നിങ്ങളുടെ സ്നേഹം മുതിര്‍ന്നവരോടകുമ്പോള്‍ അതിനു ബഹുമാനം എന്ന് പറയും , 
സ്നേഹം താഴെയുള്ളവരോട് ആകുമ്പോള്‍ അത് വാത്സല്യം ആണ് , 
 സ്നേഹം സമപ്രയക്കരോട് ആകുമ്പോള്‍ നിങ്ങള്‍ അതിനെ സൗഹൃദം എന്ന് വിളിക്കുന്നു.
 സ്നേഹം മറ്റ് പദാര്‍ത്ഥങ്ങളോട് ആകുമ്പോള്‍ നിങ്ങള്‍ അത് ഇഷ്ടം ആണെന്ന് പറയുന്നു, ഇതില്‍ എല്ലാം നിങ്ങള്‍ക്ക് സ്വാര്‍ത്ഥത കാണാന്‍ സാധിക്കും . സ്വാര്‍ത്ഥത ഇല്ലാത്ത സ്നേഹത്തിനു പ്രേമം എന്ന് പറയുന്നു . പ്രേമം എന്ന സംസ്കൃത പദത്തിനര്‍ത്ഥം സ്നേഹം നിസ്വാര്‍ത്ഥമാണ് എന്നതാണ് ഇന്ന് ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കുന്ന വക്കും പ്രേമമാണ്,ഇന്നാര്‍ക്കും പ്രേമമില്ല എല്ലാവര്‍ക്കും തമ്മില്‍ തമ്മില്‍ ഇഷ്ടമാണ് ,അങ്ങനെയെങ്കില്‍ എന്താണ് സ്നേഹം ഡോക്ടര്‍ സ്ടെണ്‍ ബര്‍ഗന്‍റെ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ ഞാന്‍ വിശദമാക്കാന്‍ ശ്രെമിക്കം . അദ്ധേഹത്തിന്റെ triangular തിയറി അനുസരിച്ച് passion, intimacy, commitment എന്നി മൂന്നു ഘടകങ്ങള്‍ ചേരുന്നതാണ് സ്നേഹം. മറ്റൊരാളുടെ ശരീരത്തോട് തോന്നുന്ന ആകര്‍ഷണത്തെ passion എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നു. മറ്റൊരാളോട് കാര്യങ്ങള്‍ തുറന്നു പറയാന്‍ നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അത് intimacy ആണ്. നിങ്ങളുടെ ഇഷ്ടപ്രകാരമോ അല്ലാതെയോ നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരുമായും നിങ്ങള്‍ക്ക് commitment ഉണ്ട് ഉദാഹരണമായി നിങ്ങള്‍ക്ക് അച്ഛനും അമ്മയുമായുള്ള ബന്ധം.അതില്‍ passion ഇല്ല intimacy ഉണ്ടാവാം ഉണ്ടാവാതിരിക്കാം ,എന്നാല്‍ commitment എന്തായാലും ഉണ്ട് കാരണം അവര്‍ നിങ്ങളുടെ അച്ഛനും അമ്മയും ആണ് നിങ്ങള്‍ അവരുടെ മക്കളാണ്. ഈ മൂന്നു ഘടകങ്ങളും ചേരുന്നതാണ് സമ്പൂര്‍ണ്ണ സ്നേഹം എന്ന് സ്ടെണ്‍ ബര്‍ഗ് പറയുന്നു . ഇതില്‍ ഓരോ ഘടകങ്ങള്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോളും രണ്ടു ഘടകങ്ങള്‍ ചേര്‍ന്ന് നില്‍ക്കുമ്പോളും പലതരത്തിലുള്ള സ്നേഹം നമുക്ക് ലഭിക്കുന്നു. നിങ്ങളുടെ സ്നേഹത്തില്‍intimacy & commitment ഉണ്ടെങ്കില്‍ ആ വ്യക്തി നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് ആണ്. നിങ്ങളുടെ സ്നേഹത്തില്‍ passion & intimacy ആണുള്ളതെങ്കില്‍ ആ വ്യക്തിയോട് നിങ്ങള്‍ക്ക് തോന്നുന്നത് പ്രണയമാണ് . passion & commitment മാത്രമുള്ള സ്നേഹം അവിഹിതമാണ് passion മാത്രമുള്ള സ്നേഹം infatuation ആണ് . ആദ്യ ദര്‍ശനത്തില്‍ തന്നെ ഒരാളോട് നിങ്ങള്‍ക്ക് സ്നേഹം തോന്നുന്നുവെങ്കില്‍ അതിന്‍റെ കാരണം ശാരീരികമായ ആകര്‍ഷണത്വം മാത്രമാണ് നിങ്ങളുടെ സ്നേഹത്തില്‍ intimacy മാത്രമാണ് ഉള്ളതെങ്കില്‍ അയാള്‍ നിങ്ങളുടെ ഫ്രണ്ട് ആണ് commitment മാത്രമുള്ള സ്നേഹത്തിനു empty love എന്ന് പറയും എല്ലാ ദീര്‍ഘകാല സ്നേഹങ്ങളുടെയും അവസാന അവസ്ഥ empty love ആണ് സമ്പൂര്‍ണ്ണ സ്നേഹത്തില്‍ നിന്നും ആദ്യമായി passion നഷ്ടമാകുന്നു പിന്നീട് intimacy നഷ്ടമാകുന്നു അവസാനം commitment അവശേഷിക്കുന്നു സ്നേഹത്തിനുണ്ടാകുന്ന ഈ മാറ്റങ്ങള്‍ അംഗീകരിക്കുന്നവരുടെ ബന്ധങ്ങള്‍ നിലനില്‍ക്കുന്നു, ഈ മാറ്റം തങ്ങള്‍ക്ക് മാത്രമാണ് എന്ന് ചിന്തിക്കുന്നവരുടെ ബന്ധങ്ങള്‍ തകരുന്നു . പ്രണയ വിവാഹങ്ങള്‍ സാധാരണ വിവാഹങ്ങളെ അപേക്ഷിച്ച് സ്ഥിരത പുലര്‍ത്താതത്തിന്‍റെ കാരണം ഇതാണ് . ഒരു സാധാരണ വിവാഹ ബന്ധം ആരംഭിക്കുന്നത് empty love ല്‍ നിന്നാണ് കുറച്ചു സമയത്തിനുള്ളില്‍ തന്നെ commitment ന് പുറമേ passion നും intimacy യും വന്നു ചേരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ സ്നേഹം empty love അഥവാ commitment മാത്രമായി തീരുമ്പോഴും സമചിത്തതയോടെ മുന്നോട്ടു നീങ്ങാന്‍ അവര്‍ക്ക് സാധിക്കുന്നു ... കാരണം വിവാഹത്തിന്‍റെ ആദ്യനാളുകളില്‍ ഈ അവസ്ഥ അവര്‍ അനുഭവിച്ചതാണ് പ്രണയ വിവാഹിതരുടെ അവസ്ഥ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ...അവരുടെ വിവാഹ ബന്ധം ആരംഭിക്കുന്നത് തന്നെ സമ്പൂര്‍ണ്ണ സ്നേഹത്തിലാണ് അവരുടെ സ്നേഹം empty love ല്‍ എത്തുമ്പോള്‍ commitment മാത്രമാകുന്ന ആ അവസ്ഥ അംഗീകരിക്കാന്‍ അവര്‍ സന്നദ്ധരാകില്ല അങ്ങനെ ആ ബന്ധം തകരുന്നു ,. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന സമ്പൂര്‍ണ്ണ സ്നേഹത്തിനായുള്ള മനുഷ്യന്‍റെ അന്വേഷണം മരണം വരെ തുടരുന്നു . വളരെ കുറച്ചു ആളുകള്‍ ദൈവത്തില്‍ ആ സ്നേഹം കണ്ടെത്തുന്നു പരിശുദ്ധവും പരിപൂര്‍ണവുമായ സ്നേഹം എന്നെന്നും നിലനില്‍ക്കും

സസ്നേഹം 



  • Friday, August 2, 2013

    കുടജാദ്രി


    കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ പടിഞ്ഞാറന്‍ പര്‍വ്വതനിരകളില്‍ സുന്ദരിയാണ്‌ കുടജാദ്രി. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല വിശ്വാസികള്‍ക്കും,ഗവേഷകര്‍ക്കും,പര്‍വ്വതരോഹകര്‍ക്കും എല്ലാം പ്രിയമാണിവിടം, ആദി ശങ്കരാചാര്യരുമായി ബന്ധപെട്ട ചരിത്രവും വിശ്വാസങ്ങളും ആണ് കുടജാദ്രിയില്‍ മറ്റെന്തിനെക്കാളും പ്രധാനമായ ഒന്ന്

    മഴക്കാലങ്ങളിലെ യാത്ര അത്ര സുഖകരമല്ലെങ്കിലും ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് അഭികാമ്യം,വാഹന മാര്‍ഗം കുടജാദ്രി "മൂലസ്ഥാനത്ത്" എത്താമെങ്കിലും ചെങ്കുത്തായ ചെരുവിലൂടെ തിങ്ങിനിറഞ്ഞ ഒത്ത വനത്തിലൂടെ കൊല്ലൂര്‍ നിന്നും കാല്‍ നടയായി കുടജാദ്രിയിലേക്ക് ഒരു യാത്ര അത് യുവത്വത്തിനു എന്നും ഹരം നല്‍കുന്ന ഒന്നാണ്,നാളുകള്‍ക്കു മുന്‍പ് ലഭിച്ച ആ സുവര്‍ണ്ണവസരം ഇന്നും കുളിര്‍മയോടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു ....
    സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1341 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുടജാദ്രി, മൂകാംബിക വന്യജീവി സാങ്കേതത്തിന് തൊട്ടടുത്താണെങ്കില്‍ തന്നെയും വന്യമൃഗങ്ങളുടെ ശല്യം പറയത്തക്ക രീതിയില്‍ ഇല്ല.
    കേരളത്തില്‍ നിന്ന് വരുന്നവര്‍ കൂടുതലും റയില്‍ മാര്‍ഗ്ഗം മംഗലാപുരം വഴി കുന്താപുര റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കൊല്ലൂര്‍ എത്തുകയാണ് പതിവ് അത് പിന്തുടര്‍ന്ന് ഞങ്ങള്‍ രണ്ടാളും (സഹോദരി ഭര്‍ത്താവ്) കുന്താപുരയില്‍ സ്റ്റോപ്പ്‌ ഉള്ള ഓഖ എക്സ്പ്രസ്സില്‍ കണ്ണൂരില്‍ നിന്ന് കയറി അതിരാവിലെ അവിടെത്തി ബസ്‌ മാര്‍ഗം കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര പരിസരത്തെത്തി.
    ബാംഗ്ലൂര്‍ നിന്ന് വന്ന സഹോദരന്‍ ഞങ്ങള്‍ക്ക് മുന്‍പേ അവിടെത്തിയിരുന്നു. മൂകാംബികയില്‍ നിന്ന് 21 കിലോമീറ്റര്‍  ദൂരം ഉണ്ട് കുടജാദ്രിയിലേക്ക്, അവിടുന്ന് കുളിച്ച് ഭക്ഷണം കഴിച്ച് ബസ്‌ മാര്‍ഗം ഞങ്ങള്‍ 11 111111പതിനൊന് കിലോമീറ്റര്‍  അകലെ ഉള്ള നിറ്റൂര്‍ എന്ന സ്ഥലത്ത് എത്തി,
    അവിടെ നിന്നാണ് യഥാര്‍ത്ഥ  യാത്ര ആരംഭിക്കുന്നത്, തിങ്ങിയ മഴകാടുകളില്‍  കൂടി 10 കിലോമീറ്ററോളം  സഞ്ചരിച്ചു വേണം ലക്ഷ്യത്തില്‍ എത്താന്‍ ,കൂടെ ഉള്ള വാദ്യാര്‍ കാലടി സംസ്കൃത സര്‍വകലാശാല അദ്ധ്യാപകന്‍  ആയതിനാല്‍ അദേഹത്തിന് വളരെ സുപരിചിതമായ സ്ഥലമാണ്‌ കുടജാദ്രി മാത്രമല്ല മുന്‍പ് പല തവണ അദ്ദേഹം യുവജന സാന്നിധ്യത്തില്‍ ഇവിടം സന്ദര്‍ശിച്ചതുമാണ്.അദേഹത്തിന്റെ സാമീപ്യവും പുതുമയാര്‍ന്ന അറിവുകളും ഞങ്ങളില്‍ എന്തെന്നില്ലാത്ത ഒരു ആവേശം ചെലുത്തി,
    തിങ്ങി നിറഞ്ഞ മഴകാടുകളില്‍ കൂടി 4 കിലോമീറ്ററോളം  ദൂരം സഞ്ചരിച്ച് 11 മണിയോടെ കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമത്തില്‍ എത്തി 




    അവിടെ കണ്ട ഒരു ചായ കടയില്‍ നിന്നും ഒന്നാന്തരം ചെറുപഴവും ആവശ്യത്തിനു  ഭക്ഷണ സാധനങ്ങളും ഒക്കെ ശേഖരിച്ചു യാത്ര തുടര്‍ന്നു വഴി മദ്ധ്യേ ഉള്ള  വിശ്രമങ്ങളില്‍ ആരോഗ്യം പകരാന്‍ അനിവാര്യമാണിവ.
     


    കുത്തനെ ഉള്ള കയറ്റവും ഭീതി പടര്‍ത്തുന്ന അന്തരീക്ഷവും ഇടുങ്ങിയ വഴിയും ചെറുതായെങ്കിലും മനസ്സിനെ അലോസരപ്പെടുത്തി .ചരിത്ര പ്രാധാന്യം ഒട്ടേറെ നിറഞ്ഞു നില്‍ക്കുന്ന വഴികളിലൂടെ ഏറെ സഞ്ചരിച്ച് കുടജാദ്രി ക്ഷേത്ര പരിസരമായ മൂലസ്ഥാനത്തു എത്തുമ്പോള്‍ ഉച്ച തിരിഞ്ഞിരുന്നു. 
     
    തണുത്ത അന്തരീക്ഷവും കുളിര്‍ കാറ്റും  ദൂര്‍ കാഴ്ചകളും യാത്രയുടെ ക്ഷീണം  അകറ്റുന്നതില്‍ നല്ല പങ്ക് വഹിച്ചു .ക്ഷേത്ര പരിപരിപാലനത്തിന് ഉള്ള ഒരു കുടുംബം അവിടെ ഉണ്ടായിരുന്നു . 
    സന്ദര്‍ശകര്‍ക്ക് അവിടെ നിന്ന് ഭക്ഷണം ലഭിക്കുമെന്ന് അറിവുള്ളതിനാല്‍ ഉച്ച ഭക്ഷണവും  വിശ്രമവും അവിടെയാക്കി . 


    വെയിലാറിയപ്പോള്‍ സര്‍വ്വനജ്പീഠം അഥവാ ശങ്കരപീഠം കാണുവാന്‍ അവിടുന്ന് 2 കിലോമീറ്റര്‍ അകലെ ഉള്ള കുന്നിന്‍ മുകളിലേക്ക് യാത്ര തിരിച്ചു തികച്ചും അപ്രതീക്ഷിതമായ പുല്‍മേടുകള്‍ താണ്ടിയുള്ള യാത്ര അതി മനോഹരമായിരുന്നു,അതിപുരാതനമായ ശങ്കരപീഠം ചരിത്ര ഗവേഷകരേയും വിശ്വാസികളെയും സംബന്ധിച്ചോളം പരമ പ്രധാനമായ ഒന്നാണ് .


    ആത്യന്തിക സിദ്ധി ആചാര്യര്‍ക്ക് ലഭിച്ചു എന്ന് വിശ്വസിക്കുന്ന ഈ പുണ്യസ്ഥലം സന്ദര്‍ശിക്കുവാന്‍ നിരവധി ആളുകള്‍ ദിവസംതോറും  അവിടേക്ക് ഒഴുകി എത്തുന്നു .തെളിഞ്ഞ കാലാവസ്ഥയില്‍ അവിടുന്ന് പടിഞ്ഞാറേക്ക് മാറിയുള്ള സൂര്യാസ്തമയ കാഴ്ചയില്‍  അങ്ങ് അകലെ അറബി കടല്‍ പരന്നു കിടക്കുന്നത് കാണാം .



    അവിടുന്ന് അല്പം മുന്നോട്ടു മാറി  ചെങ്കുത്തായ ഇടവഴിയിലൂടെ ഒരു കിലോ മീറ്ററോളം താഴേക്ക്‌ ഇറങ്ങിയാല്‍ ചരിത്ര പ്രധാനമായ ചിത്രമൂലയില്‍ എത്താം. ഇവിടെയാണ് ശങ്കരാചാര്യര്‍ തപസ്സിരുന്നതായി വിശ്വസിക്കുന്ന ഗുഹ സ്ഥിതിചെയ്യുന്നത്. ചെരിഞ്ഞ  പാറക്കെട്ടില്‍   50 അടിയോളം ഉയരത്തിലാണ് ഇതു നിലകൊള്ളുന്നത് അവിടുന്ന് നോക്കിയാല്‍ ദൂരെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ദര്‍ശിക്കാം, 
    ഇത്രത്തോളം പ്രകൃതി ഭംഗി ആസ്വദിക്കാന്‍ പറ്റിയ മറ്റൊരിടം കുടജാദ്രിയില്‍ ഇല്ല എന്ന് തന്നെ പറയാം .മഴക്കാലങ്ങളില്‍ ഇടതൂര്‍ന്ന വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് മനോഹരമാണിവിടം .
    നേരം വൈകുന്നതിനു മുന്‍പ് മൂലസ്ഥാനത്ത് തിരിച്ച് എത്തണം അതിനാല്‍ വൈകിയില്ല യാത്ര തിരിച്ചു .വരുംവഴിയെ കാടിനുള്ളില്‍ കണ്ട ചെറു അരുവിയില്‍ കുളിച്ച് അടിവാരത്ത് എത്തി ഭക്ഷണം കഴിച്ചു. ഇന്നു രാത്രി കുടജാദ്രി മലകളില്‍ എവിടെയെങ്കിലും ശയിക്കാന്‍ ആണ് പദ്ധതി കൂടെ ഉള്ളവര്‍ ഉര്‍ജ്ജസ്വലരാണ് അതിനാല്‍ ഒട്ടും മുഷിപ്പ് തോന്നിയില്ല .കയ്യിലുള്ള കെട്ടും എടുത്ത് ശങ്കരപീഠത്തിന് നേര്‍ എതിരുള്ള മലയിലോട്ട് കയറി.
    നേരം ഇരുട്ടിയിരിക്കുന്നു പ്രതീക്ഷിച്ചതിലും വളരെ അധികമായിരുന്നു അവിടുത്തെ തണുപ്പ് ,പക്ഷെ അതിനെ ഒന്നിനെയും വക വെക്കാതെ കുറച്ച് വിറകുകള്‍ ശേഖരിച്ച് ഒരു തീകൂമ്പാരം ഉണ്ടാക്കി , തണുപ്പ് അകറ്റാം എന്ന് മാത്രമല്ല,രാത്രി കാലങ്ങളില്‍ വന്യജീവികളുടെ ശല്യം ഒഴിവാക്കാം എന്ന ഒരു ഉദേശ്യവും അതിനു പിന്നില്‍ ഉണ്ടായിരുന്നു
    ജീവിതത്തില്‍ തന്നെ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു രാത്രി ആയിരുന്നു അത്,പഴയകാല കഥകളും ചരിത്രങ്ങളും കൂടെ ഉണ്ടായിരുന്നു സഹോദരങ്ങള്‍ മാറി മാറി ഉരുവിടുന്നതും കേട്ടു ആ രാത്രി എന്നില്‍ നിന്നും മാഞ്ഞുപോയി...........

     
    പര്‍വതങ്ങള്‍ക്കു മുകളില്‍ നിന്നുള്ള സൂര്യോദയം വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു,  മടക്കയാത്ര മുന്‍നിശ്ചയിച്ച പ്രകാരം മറ്റൊരു വഴിയെ ആയിരുന്നതിനാല്‍ നേരം തെല്ലും കളയാതെ അടിവാരത്തുള്ള ഗ്രാമത്തില്‍ എത്തി പ്രാതല്‍ കഴിച്ചു,


    തുടര്‍ന്നു മുന്നോട്ടുള്ള യാത്ര വഴിയിലൂടെ  ആയിരുന്നില്ല, 15 കിലോമീറ്റര്‍  അകലെ ഉള്ള കൊല്ലുരിലോട്ടു വനത്തിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചിരുന്നു .ദിശ നിര്‍ണ്ണയത്തിന് സഹായകമായ ഒന്നും തന്നെ കരുതിയിരുന്നില്ല ,എന്നിരുന്നാലും മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.
    പതിറ്റാണ്ടുകള്‍ പഴക്കം ചെന്ന മരങ്ങളും ഇടതൂറന്ന കാടുകളും ,കാതടപ്പിക്കുന്ന ചീവീടുകളുടെ ശബ്ദംങ്ങളും തുടക്കത്തില്‍ ഭീതീജനകമായിരുന്നു ,എങ്കിലും തുടര്‍ന്നു അവയെല്ലാം സുഹൃത്തുക്കള്‍ ആയി മാറി.

    ഏകദേശം 2 മണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോള്‍ മുന്നില്‍ കണ്ട ഒരു കാട്ടരുവിയില്‍ കുളിച്ച് ക്ഷീണം അകറ്റാന്‍ തീരുമാനിച്ചു .കയ്യില്‍ ഇരുന്ന ചെറുകടികള്‍ കഴിച്ച് പ്രകൃതിയുടെ മനോഹാരിതയില്‍ ലയിച്ചിരുന്നു..


    തുടര്‍ന്നുള്ള യാത്ര ദുരിതപൂര്‍ണ്ണമായിരുന്നു .  ഇടതൂര്‍ന്ന കാടുകളിലൂടെ മുന്നോട്ടു നീങ്ങാന്‍ നന്നേ കഷ്ടപ്പെട്ടു . അവയെല്ലാം അതിജീവിച്ചു യാത്ര തുടര്‍ന്നു ,പിന്നെയും ഏകദേശം 2 മണിക്കൂറുകളോളം  സഞ്ചരിച്ചപ്പോള്‍ കാടിനുള്ളില്‍ എവിടെനിന്നോ  ഒരു വെള്ളച്ചാട്ടത്തിന്‍റെ ശബ്ധം കാതില്‍ പതിച്ചു.
    അത് ലക്ഷ്യമാക്കിയുള്ള യാത്ര ഫലം കണ്ടപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ് മനസ്സിന് ഉണ്ടായത്. മ റ്റൊന്നും ചിന്തിച്ചില്ല വെള്ളച്ചാട്ടത്തിന്റെ കീഴില്‍ പരന്നു കിടക്കുന്ന നീലജലാശയത്തിലേക്ക് എടുത്ത് ചാടി....

    വന്യജീവികളുടെ വിഹാര കേന്ദ്രം ആണെന്ന് തെല്ലും തോന്നാതിരുന്ന നിമിഷങ്ങളില്‍,ഉള്‍ക്കാടുകളില്‍ നിന്നെവിടുന്നോ കേട്ട ശബ്ദംങ്ങള്‍ ചെറുതായെങ്കിലും ഭയപ്പാടുണ്ടാക്കി,തുടര്‍ന്നു വൈകാതെ തന്നെ യാത്ര തിരിച്ചു ....
    പിന്നെയും ഏതാനം ദൂരം സഞ്ചരിച്ചപ്പോള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചത് അരസനഗുഡി  വെള്ള ച്ചാട്ടം ആണെന്ന ഒരു ബോര്‍ഡ്‌ വഴി മദ്ധ്യേ കണ്ടു .

    അവിടുന്ന് മുന്നോട് നീങ്ങാന്‍ ഒരു നടപ്പാത കിട്ടി അതിലൂടെ കുറച്ച് മുന്നോട്ട് സഞ്ചരിച്ചപ്പോള്‍ വാഹനങ്ങളുടെ ഹോണടി ശബ്ദം യാത്ര ശരിയായ ദിശയില്‍ തന്നെ ആണെന്ന് മനസിലാക്കി തന്നു .തുടര്‍ന്നു ചെന്ന് കയറിയത്‌ മൂകാംബിക ക്ഷേത്രത്തിനു 2 കിലോമീറ്റര്‍  അടുത്തുള്ള സ്ഥലത്തായിരുന്നു .അവിടുന്ന് കാടിനോടും കുടജാദ്രിയോടും യാത്ര പറയുന്ന അവസരത്തില്‍ ഇനിയും കാണാം എന്ന് മനസ്സില്‍ ഉതിര്‍ത്തപ്പോള്‍ യഥര്‍ത്ഥത്തില്‍ 10 മൈലോളം  കൊടുംങ്കാട്ടില്‍ കൂടിയാണല്ലോ  നടന്നു വന്നത് എന്ന തോന്നല്‍ മനസ്സില്‍ തെല്ലും ശേഷിച്ചിരുന്നില്ല ...........