Friday, December 9, 2011

ആതുര സേവനം


ആതുര സേവന രംഗത്ത് മനസും ശരീരവും മറന്നു പ്രേവര്‍തികുന്നവര്‍ ആണ് നേഴ്സ്മാര്‍ എന്നു പറയുന്നതില്‍ തെറ്റില്ല.ആരോഗ്യ മേഘലയില്‍ ഇവരുടെ പ്രവര്‍ത്തനം അഭിനന്ദനീയം ആണ് .ഇന്ത്യ മഹാരാജ്യത്തിലെ 120 കോടി ജനങ്ങളില്‍ ഇവരുടെ സ്വാന്തന കരസ്പര്‍ശനം ലഭികാത്ത ആരും തന്നെ കാണില്ല എന്നതാണ് വാസ്തവം. പക്ഷെ നമ്മുടെ രാജ്യത് പ്രത്യേകിച്ചു കേരളത്തില്‍ ഇവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അധികം ആര്‍കും അറിയാം എന്നു തോനണില്ല.ആരോഗ്യ രംഗത്ത് ഡോക്ടര്‍മാരെ പോലെ അധിപ്രധാന പങ്കു വഹിക്കുന്ന ഇവരുടെ കഴിവുകള്‍ അന്താരാഷ്ട്രാ നിലവാരം ഉള്ളതാണ് എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് നമ്മുടെ നേഴ്സ്‌മാര്‍ക്കു വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന പരിഗണന. ഇന്ത്യയില്‍ ജോലി ചെയ്യുന്ന ഇവരില്‍ 70% പേരും സൊകാര്യ മേഘാലയിലാണ്.ഇന്ത്യയില്‍ ഇവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പറഞ്ഞറിയികാന്‍ കഴിയുനതിലും അധികം ആണ്.
ഇന്ത്യയിലെ ഒട്ടു മിക്ക പ്രധാന ആശുപത്രികളില്‍ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകള്‍ക് ഏറ്റവും അധികം സക്ഷിയകേണ്ടത് രോഗികളെ പരിചരിക്കുന്ന  ഈ നേഴ്സ്മാര്‍ തന്നെ ആണ്. ഇതു പുറത്തു പറഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ പഠിച്ച സര്‍ട്ടിഫിക്കറ്റ് വരെ അടിയറവെച്ച് ജോലി ചെയ്യുന്ന ഇവരുടെ അവസ്ഥ നമുക്ക് ഊഹികാലോ.അല്ലേലും ഇതു ആര് കേള്‍ക്കാന്‍. കോടി കണകിനു രൂപയുടെ തട്ടിപ്പുകള്‍ ഇങനെ നടത്തണമെങ്കില്‍ ഉദ്യോഗസ്ഥരുടെയും സര്‍കാരുകളുടെയും ഒത്താശ ഇല്ലാതെ നടകില്ല എന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാം.
നമ്മള്‍ ആയിരങ്ങള്‍ മുടക്കി വാങ്ങണ മരുന്നുകളില്‍ പലതും രോഗിക്ക്‌ കിട്ടുനില്ല എന്നതാണ് വാസ്തവം.operation theater & ICU ലും ഉപയോഗിക്കുന്ന ഉപകരണങ്ങളിലും മരുന്നുകളിലും ആണ് ഏറ്റവും അധികം അഴിമതികള്‍ നടകുന്നത്.
ബില്ല് നോക്കി മാത്രം പണം നല്‍കുന്ന നമ്മള്‍ നമ്മുടെ ഉറ്റവരുടെ ജീവനു വേണ്ടി എത്ര പണം നല്‍കാനും തയ്യാര്‍ ആകുന്നു ഇതാണ് ആശുപത്രികള്‍ മുതലകുന്നത്.മരണം സംഭവിച്ച രോഗിയെ ventilator  ല്‍ ഇട്ട് പണം തട്ടുന ആശുപത്രികളും കുറവല്ല.ഇതിനെ കുറിച്ചൊന്നു അറിവ് ഇല്ലാത്ത പൊതുജനം എങനെ പ്രതികരിക്കാന്‍.ഇതിനെല്ലാം സാക്ഷിയായി മിണ്ടാതെ നില്‍കെണ്ടിവരുന്ന നേഴ്സ്മാരുടെ അവസ്ഥ പറഞ്ഞരിയികേണ്ടത് ഇല്ലാലോ.
പ്രതിമാസം വെറും 5000/രൂപക് സര്‍ട്ടിഫിക്കറ്റകള്‍ അടിയറ വെച്ച് ജോലി ചെയ്യുന്ന ഇവര്‍ ദിവസവും 12  മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുമ്പോള്‍ 8 മണികൂര്‍ ജോലി ചെയ്യുന്ന കൂലി പണികരുടെ പകുതി ശമ്പളം പോലും ലഭികുന്നില്ല.അടുത്തിടെയായി ജീവിക്കാനായി സമര രംഗത്തെത്തിയ ഇവരെ കേരളത്തില്‍ ഗുണ്ടകളെ വിട്ടുപോലും മര്‍ദിച്ച ആശുപത്രി അധികൃതര്‍ എത്രെതോളം ആണ് ഇവരെ ചൂഷണം ചെയ്യുന്നത്.
അടുത്തിടെ കൊല്ലത്തും,എറണാകുളത്തും പരസ്യമായി നേഴ്സ്മാരെ മര്‍ദിക്കുന്നത് മാധ്യമങ്ങളിലൂടെ നേരില്‍ കണ്ട നമ്മുടെ സാമൂഹിക,രാഷ്ട്രീയ നേതാക്കള്‍ എവിടെ ?
വനിതാ സംരക്ഷണ പ്രവര്‍ത്തകര്‍ എവിടെ ?
ലോകം മുഴുവന്‍ സ്നേഹം വരികൊടുകുന്ന അമ്മയുടെ ആശുപത്രിയില്‍ എന്താണ് നടകുന്നത്

മനസാക്ഷി ഉള്ളവര്‍ കാണട്ടെ.....പ്രേതികരികട്ടെ

mullonkan