Friday, December 28, 2012

ആര്‍ജ്ജവത്തോടെ ഇന്ത്യന്‍ യുവത്വം


വര്‍ഷാന്ത്യത്തില്‍ അന്താരാഷ്ട്ര മുഖ്യധാരാ മാധ്യമങ്ങളുടെയടക്കം  ശ്രദ്ധ ഭാഗികമായി എങ്കിലും ഇന്ത്യന്‍ യുവ രക്തത്തിന് ആകര്‍ഷിക്കാന്‍ സാധിച്ചു എന്ന് നിസംശയം പറയാം.നവയുഗ മാധ്യമങ്ങളെ ഉപയോഗിച്ച് കത്തിജ്വലിച്ച പ്രതിക്ഷേധം ഓരോ ഇന്ത്യകാരനും മനസ്സിലേറ്റുന്ന കാഴ്ചയാണ് കണ്ടത്...... സ്വന്തം അമ്മയെ,സഹോദരിയെ ,ഭാര്യയെ ,മകളെ പച്ചയ്ക്ക് സമൂഹത്തില്‍ പിച്ചി ചീന്തുന്ന നരഭോജികളോടുള്ള പ്രധിക്ഷേധത്തില്‍ ഉപരി,പിറന്ന മണ്ണില്‍ അന്തസോടെ ജീവിക്കാനുള്ള സുരക്ഷ നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിനോടും നിയമത്തോടുമുള്ള പ്രതിക്ഷേധം കൂടിയാണ് .

രാഷ്ട്രീയ സംഘടനാ ശക്തികള്‍ക്ക് അതീതമായി നിമിഷ നേരങ്ങള്‍ കൊണ്ട് ഭാരതത്തിന്‍റെ ഭരണ സിരാകേന്ദ്രം പിടിച്ചു കുലുക്കിയ പ്രധിക്ഷേധം,രാഷ്ട്രീയവല്‍ക്കരിക്കാന്‍ പല നപുംസകങ്ങളും ശ്രമിച്ചപ്പോള്‍ സമരത്തിന്‍റെ ഗതി തന്നെ മാറി എന്നതില്‍ സംശയമില്ല ,എന്നിരുന്നാല്‍ കൂടിയും അതില്‍നിന്നും വ്യതിജലിച്ചു സമാധാനപരമായി മുന്നേറുന്ന മറ്റൊരു സമൂഹത്തെയും കൂടി  കാണാന്‍ സാധിച്ചു ഇവയെല്ലാം  ഭരണകഷികളെ മാത്രമല്ല പ്രതിപക്ഷ കക്ഷികളെ പോലും വിറപ്പിച്ചു എന്നുറപ്പാണ്.

തന്ത്രപ്രധാന മേഘലയില്‍ തടിച്ചു കൂടിയ ജന ലക്ഷങ്ങളില്‍ ഏറിയ പങ്കും ലിംഗവിവേചനം ഇല്ലാതെത്തിയ യുവജനങ്ങളായിരുന്നു,അതുതന്നെയാണ് പ്രധാനമന്ത്രി അടക്കമുള്ളരാഷ്ട്രീയ പ്രമുഖരുടെ ഉറക്കം കെടുത്തിയതും,
പല വി ഐ പികളും ജനങ്ങളിലേക്ക് ഇറങ്ങിവന്നു ചര്‍ച്ചകള്‍ നടത്തിയത് ഈ സമരത്തോടുള്ള ആഭിമുഖ്യം കൊണ്ട് മാത്രമായിരിക്കില്ല മറിച്ച് മുന്‍പെങ്ങും ഇല്ലാത്ത രീതിയില്‍ വളര്‍ന്നു വരുന്ന തലമുറയുടെ വിഭിന്നമായി രീതിയില്‍ ഉള്ള പ്രതിക്ഷേധത്തില്‍  ഒരല്‍പം വിറങ്ങലിച്ചതു കൊണ്ടുകൂടിയും ആവും .

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ഡല്‍ഹി കൂട്ട ബലാല്‍സംഗത്തെ പറ്റി പറഞ്ഞത് വളരെ വസ്തുതാപരമായ കാഴ്ച്ചപാടാണ്
"It is my bus, It is my capital. The girl is my sister and it is my brother who has done it. I am ashamed"
ഓരോ ഭാരതീയനുംതിരിച്ചും മറിച്ചും ചിന്തിക്കേണ്ട കാര്യങ്ങളാണിത് നമ്മുടെ പൊതുസമൂഹത്തില്‍ ഇന്നു നിലനില്‍ക്കുന്ന ലൈഗീക നിരക്ഷരതയും ശക്തമായ നിയമത്തിന്‍റെ അപര്യാപതതയും അത് നടപ്പിലാക്കാന്‍ പറ്റാത്ത കെടുകാര്യസ്ഥതയും ആണ് ഇതിനെല്ലാം കാരണം ,പരമാധികാരം ലഭിച്ചു 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ നിയമ വ്യവസ്തിതിക്ക് കാര്യമായ പുരോഗമനം ഉണ്ടായിട്ടില്ല എന്ന് തന്നെ വേണം കരുതാന്‍ മാത്രമല്ല കുറ്റം ചെയ്തവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നു അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കാന്‍ സാധിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ് അഥവാ  കൊടുത്താല്‍ തന്നെയും അതിനു നേരിടുന്ന കാലതാമസം അത് അഗീകരിക്കാവുന്നതിലും  അപ്പുറമാണ് .

ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണം എന്ന് വികാരപരമായി പറയാമെങ്കിലും അതു തന്നെയാണോ ശരിയായ നടപടി ?ഇന്ത്യന്‍ നീതിന്യായ വ്യെവസ്തയിലെ 302 വകുപ്പ് കൊലപാതക കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ശരിവെക്കുന്നുണ്ട് എന്നിരുന്നാല്‍ തന്നെയും നമ്മുടെ നാട്ടില്‍ കൊലപാതകങ്ങള്‍ക്ക് കുറവുണ്ടോ ?
ഒരു നിമിഷം കൊണ്ട് തീരാവുന്ന  ശിക്ഷാ നടപടികള്‍ക്ക് ഉപരി ആജീവനാന്ത ശിക്ഷകള്‍ ആണ് വേണ്ടത് ,ജസ്റ്റിസ്‌ കൃഷ്ണയ്യരെ പോലുള്ള നിയമ പണ്ഡിതര്‍ പറയുന്നത് പോലെ ഇത്തരം കുറ്റവാളികളുടെ  ലൈഗീകത നശിപ്പിക്കുന്ന രീതിയിലുള്ള ശിക്ഷാനടപടികള്‍ തന്നെ സ്വീകരിക്കണം  .

അതിനു നമുക്ക് വേണ്ടത്  അടിമുടി വ്യക്തതയാര്‍ന്ന ഒരു നിയമ നിര്‍മ്മാണവും  നിയമ പരിപാലനത്തിന് ചങ്കുറ്റം ഉള്ള ഒരു സര്‍ക്കാരും എല്ലാറ്റിനും ഉപരി ചുരുങ്ങിയ കാലയളവില്‍ വിചാരണകള്‍ തീര്‍ത്ത് ശിക്ഷ നടപടികള്‍ തീര്‍പ്പാക്കാന്‍ പറ്റിയ നിയമവ്യവസ്ഥിതിയുമാണ് മറിച്ചാണെങ്കില്‍ പാചാത്യനാടുകളില്‍ മറ്റും നാം കണ്ടതുപോലുള്ള മുല്ലപൂ വിപ്ലവങ്ങള്‍ നമ്മുടെ നാട്ടിലും വിദൂരമല്ല ...



mullonkan..............