Tuesday, April 17, 2012

ക്രിസ്തീയ ചിന്തകള്‍ അന്നും ഇന്നും ..................

വല്യപ്പചന്റെയും അമ്മച്ചിയുടെയും കയ്യില്‍ തൂങ്ങി ഞായറഴ്ചകളിലും മറ്റു തിരുന്നാളുകളിലും ഒക്കെയും പള്ളിയില്‍ പോകുമ്പോഴും പ്രാര്‍ത്ഥനാ നിരതരായ ജനകൂട്ടത്തിന്റെ ഇടയിലൂടെ അള്‍ത്താരയിലേക്ക് നോക്കുമ്പോള്‍ ഉണ്ടായിരുന്ന തീഷ്ണതയും അഭിനിവേശവും കാലങ്ങള്‍ക്കു ശേഷം ഓര്‍മയുടെ കൂടാരത്തില്‍ നിന്ന് ചികഞ്ഞെടുക്കുമ്പോള്‍ എവിടെയോ എന്തൊക്കെയോ അസ്വാരസ്യങ്ങള്‍ തോന്നുന്നു എങ്കില്‍ സോഭാവികം മാത്രം ആയിരിക്കില്ലേ ?............
കാലങ്ങള്‍ മാറിമറയുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും മറ്റും അവരുടെ ആശയങ്ങളും ചിന്തകളും മാറ്റി മറകുന്നപോലെ മാറ്റാവുന്ന ഒന്നാണോ ദൈവീക വിശ്വാസങ്ങളും അതിറെ അത്യന്ധിക ലെക്ഷ്യങ്ങളും ..............
ക്രൈസ്തവ ഒത്തൊരുമയും ക്രിസ്തീയ വിശ്വാസങ്ങളും തമ്മില്‍ വേര്‍തിരിക്കാന്‍ ആവാത്തതാണ്,മലബാറിലെ കുടിയേറ്റം അതിനു ഉത്തമ ഉദാഹരണം ആണ്
കുടിയേറ്റകാരെയും കുടിയേറ്റ പ്രദേശങ്ങളും  ഒന്നടുത്തറിയാന്‍ ശ്രേമിച്ചാല്‍ അതില്‍ ഒട്ടുമിക്കവയും; പാലയിലേയും കോട്ടയത്തെയും ഉറ്റവരെയും സ്നേഹിതരെയും എല്ലാം വിട്ടെറിഞ്ഞ്‌ മലമടക്കുകള്‍ താണ്ടി കാടുകള്‍ വെട്ടിപിടിച്ച അച്ചായന്‍ മാരുടെ നടയിരിക്കും ,കുടിയേറ്റം എന്നും ഹരമായി കാണുന്ന ക്രിസ്തുവിന്റെ അനുയായികള്‍ കുടിയേറിയ ഉത്തര മലബാറിലെ ഗ്രാമങ്ങള്‍ .കുടിയേറ്റം പാരമ്പര്യം ആയി കിട്ടിയ ജനത ( പാശ്ചാത്യ നാടുകളില്‍ നിന്നും കുടിയേറിയ മിഷനറിമാരുടെ പിന്തുടര്‍ച്ച അല്ലാതെന്ത് ?) ഇന്നും ഈ പുതുതലമുറയും അത് കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്നു ,ഒരു പരിധി വരെ വിജയിക്കുനുമുണ്ട് .
 ഈ ഗ്രാമങ്ങളിലെ ചില പുരാതന കുടുംബങ്ങളിലേക് ഇറങ്ങി ചെന്നാല്‍ മണ്ണിനോട് മല്ലടിച്ച് ഭൂമികള്‍ വെട്ടിപിടിച്ച കാരണവന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ അനുഭവിക്കുന്ന ഒരു പുതുതലമുറയെ കാണാന്‍ സാധിക്കും ,കാലഹാരണ പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസത്തിന്റെയും കടിനധ്വനതിന്റെയും മുന്‍പില്‍ അധ്വാനം കേട്ടറിവ് മാത്രമുള്ള ഈ തലമുറക് എന്ത് കാട് ,എന്ത് കാട്ടുമൃഗങ്ങള്‍, എന്ത് പുഴ ?ക്രിസ്തീയ വിശ്വാസങ്ങളിലെ അടിയുറച്ച കാഴ്ചപാടും ഒത്തൊരുമയും ആണ് പൂര്‍വീക സമൂഹത്തിനു കുടിയേറ്റത്തിന് ശക്തിയും ധൈര്യവും പകര്‍ന്നുനല്‍കിയത്
ഏതൊരു വ്യെക്തിയുടെയും വളര്‍ച്ചക് അടിസ്ഥാന സൌകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ് ,അത് പുതുതലമുറക്ക് നേടി കൊടുക്കാന്‍ മുന്‍ തലമുറകള്‍ക്ക് സാധിച്ചിരുന്നു എന്നതിന്‍റെ തെളിവാണ് ഈ നാടിന്‍റെയും ജനതകളുടെയും ഇപ്പോഴത്തെ ഈ വളര്‍ച്ച എന്ന് നിസംശയം പറയാം
വളര്‍ച്ചകളില്‍ അഹങ്കരിച്ചു കാലിടറിയ കുടുംബങ്ങളും കുറവല്ല.
 പിന്നീട് ഇവരുടെ പാത പിന്തുടര്‍ന്ന് ഈ നാട്ടില്‍ പല "പുക്രി"കള്‍ (പുതു ക്രിസ്ത്യാനികള്‍) രൂപംകൊണ്ടാതിന്റെ കാരണവും ഇവരുടെ വളര്‍ച്ചയും ഒത്തൊരുമയും സര്‍വ്വോപരി ക്രിസ്തീയ വിശ്വാസങ്ങലോടുള്ള ആകര്‍ഷണീയതയുമാണ് .
ഇവയൊക്കെ ആണേലും ഈ പുതുതലമുറ വിശ്വാസങ്ങളില്‍ നിന്നും മറ്റും അകന്നാല്‍ അതിനു അവരെ മാത്രം കുറ്റപെടുത്താന്‍ കഴിയുമോ ?..........കലധിഷ്ടിതമായ മാറ്റങ്ങള്‍ എന്നെഴുതി തള്ളികളയാനുമാവില്ല , മറിച്ച് ചിന്തിച്ചാല്‍ എവിടെയോ എന്തൊക്കെയോ പാകപ്പിഴകള്‍ ഉണ്ടെന്നു തോന്നിപോകും .
ആധുനിക കാലഘട്ടത്തില്‍  ഭൂരിപക്ഷ ക്രിസ്തീയ മേലദ്യക്ഷന്‍മാരും സംഘടനകളും കച്ചവട താലപര്യങ്ങള്‍ക് മുന്‍തൂക്കം നല്‍കിയത് സാരമായി തന്നെ ഈ മതത്തെയും ബാധിച്ചതായി കാണാം .പണത്തിനു മേല്‍ പരുന്തും........... എന്ന ചൊല്ല് അര്‍ത്ഥവത്താക്കുന്ന രീതിയില്‍ ആണ് സഭകളുടെയും സാമുദായിക സങ്കടനകളുടെയും ഈ കാലഘട്ടത്തിലെ  പ്രവര്‍ത്തനം എന്തിനു ഏറെ പറയണം പുണ്യവാളന്മാരെയും പുണ്യവതികളെവരെയും കച്ചവടവല്‍കരികുനത് കണ്ടു നില്‍കേണ്ട അവസ്ഥയാണ്‌ സംജാതമായിരിക്കുന്നത് ,നേര്‍ച്ചകളും നോവേനകളും കാശുള്ളവന് മാത്രം എന്ന രീതിയിലേക്ക് പോകുന്നതിന്‍റെ സാരാംശം ഇനിയും മനസിലാക്കാന്‍ സാധികുന്നില്ല!!! ,വിദ്യാഭ്യാസം മുന്‍പേ ഈ രീതിയിലേക്ക് ചെന്നത്തിയതിന്റെ ഭവിഷതുകള്‍ മോശമല്ലാത്ത രീതിയില്‍ വന്നനഞ്ഞിട്ടുണ്ടല്ലോ?.
ആരാധനകളും നേര്‍ച്ചകാഴ്ചകള്‍ ഒക്കെയും ദൈവത്തിനു സ്തുതിപാടനും ആരാധന അര്‍പ്പികാനും ഉള്ളത് എന്നതിന് അപ്പുറത്തേക്ക് ലെക്ഷ്യം തെറ്റി പായുന്ന ശരം പോലെ സാധാരണ ജനങ്ങള്‍ക്ക്‌ തോന്നിയാലും അവര്‍ അത് വിളിച്ചു പറഞ്ഞാലും അതിനെ അധിപ്രസംഗം എന്ന് വിളിക്കാന്‍ സാധിക്കുമോ ?
ആരാണ് എവിടെയാണ് നിയന്ത്രണം എന്ന് വിശ്വാസികള്‍ക്ക് തന്നെ ചിന്തിച്ച് എടുക്കാന്‍ പ്രയാസപെടന്ന രീതിയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടില്ലേ?
വരും കാലങ്ങളില്‍ ഇതു തുടര്‍ച്ചയായി തീരാതെ നോകേണ്ടത് ആത്മീയം മത മേലധ്യഷയന്‍മാരുടെ കടമയും ഉത്തരവാദിത്തവും ആണ് ,അല്ലാത്തപക്ഷം കോടാനുകോടി സ്വത്തുക്കള്‍ മാത്രം ആയിരിക്കും അവശേഷിക്കുക ......
പുറമേ നിന്ന് നോക്കി കാണുമ്പോള്‍ സോഭാവികമായി തോന്നാവുന്ന കാര്യങ്ങള്‍ ഇവയെല്ലാം ആണെങ്കിലും 75% അധികം വരുന്ന മത പുരോഹിത പ്രവര്‍ത്തകരും ക്രിസ്തുവിറെ പാത പിന്തുടരാന്‍ ശ്രേമിക്കുനവര്‍ ആണ് ,ചുരുക്കം ചിലര്‍ മതിയല്ലോ ഇവയെല്ലാം   കീഴ്മേല്‍ മറക്കാന്‍ ,ലവ്കീക സുഖങ്ങള്‍ വെടിഞ്ഞു ആത്മീയ ശുദ്ധിയോടെ ജീവിക്കാന്‍ പുറപ്പെടുമ്പോള്‍ ജീവിത അവസാനം വരെ അത് കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന ധ്രിടനിശ്ചയം അത്യന്താപേക്ഷിതമാണ് ,സ്വ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത അല്ല മറിച്ച് സഭയ്ക്കും  സമൂഹത്തിനും കീഴ്വഴങ്ങി ക്രിസ്തീയ വിശ്വാസങ്ങള്‍ മുറുകെ പിടിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ആയിരിക്കണം പുരോഹിത പ്രമുഖര്‍ ,എങ്കില്‍ മാത്രമേ വരും കാലങ്ങളില്‍ ഈ സംഭയും ,സമൂഹവും അതിന്‍റെതായ പ്രൌഡിയോടെയും അന്തസോടെയും നിലനില്‍ക്കു....അത്  അങ്ങനെ ആയിരിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ .......................................................




mullonkan…………………

(അഹങ്കാരത്തിന്റെ ശബ്ദം എവിടെയെങ്കിലും തോന്നിയാല്‍ ദയവായി ക്ഷമിക്കുക,ഈ സഹിഷ്ണുതയും ആത്മീയതയും എന്നും നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന യുവത്വത്തിന്‍റെ തേങ്ങല്‍ ആയി മാത്രം കാണുക )